'എല്ലാം പിന്നീട് പറയാം'; തനിക്ക് ചിലതൊക്കെ പറയാനുണ്ടെന്ന സൂചന നല്‍കി സ്വപ്‌ന സുരേഷ്, ജയില്‍മോചിതയായ ശേഷം ബാലരാമപുരത്തെ വീട്ടില്‍

ശനി, 6 നവം‌ബര്‍ 2021 (15:37 IST)
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍മോചിതയായ സ്വപ്‌ന സുരേഷ് നേരെ എത്തിയത് ബാലരാമപുരത്തെ വീട്ടിലേക്ക്. ഇന്ന് രാവിലെ 11.30 ഓടെയാണ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി സ്വപ്‌ന ജയില്‍മോചിതയായത്. അമ്മ പ്രഭാ സുരേഷാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുപോകാനായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും കാറില്‍ ബാലരാമപുരത്തെ വീട്ടിലെത്തി. അമ്മയുടെ കൈപിടിച്ചാണ് സ്വപ്‌ന ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. 
 
അതേസമയം, ജയില്‍മോചിതയായ സ്വപ്‌ന രണ്ടും കല്‍പ്പിച്ചാണ്. ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നാണ് സ്വപ്‌ന പറയുന്നത്. കുറേ കാര്യങ്ങള്‍ പറയാനുണ്ടെന്നും, എല്ലാം പിന്നീട് പറയാമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സ്വപ്‌ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍