കൈക്കൂലി: ഓവര്‍സിയര്‍ക്ക് സസ്പെന്‍ഷന്‍

ശനി, 31 ഡിസം‌ബര്‍ 2016 (17:13 IST)
കൈക്കൂലി കേസില്‍ പിടിയിലായ തിരുവനന്തപുരം നഗരസഭയിലെ ഓവര്‍സിയര്‍ക്ക് സസ്‍പെന്‍ഷന്‍. സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയറായ ജി.രത്നാകരനെയാണ്‍ അധികാരികള്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
 
തലസ്ഥാന നഗരിയിലെ മുടവന്‍മുകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് രത്നാകരന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ജ്യോതിഎന്ന വീട്ടമ്മ മേയര്‍ വി.കെ.പ്രശാന്തിനു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയത്.

വെബ്ദുനിയ വായിക്കുക