പോണ്ടിച്ചേരിയിലെ കൃഷിയിടത്തിൽ പോകാൻ 75 ലക്ഷത്തിന്റെ ഔഡി; സുരേഷ് ഗോപി ശരിക്കും പെട്ടു? കേസ് തുടരും

ബുധന്‍, 28 ഓഗസ്റ്റ് 2019 (12:47 IST)
പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലച്ചിത്ര താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനിനുമെതിരായ കേസ് നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. എന്നാൽ, സമാനകേസിൽ നടൻ സുരേഷ് ഗോപിക്കെതിരായ കേസിൽ നടപടി തുടരും.
 
കേ‌സ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നേരത്തെ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. പോണ്ടിച്ചേരിയിലെ കൃഷിയിടത്തിൽ പോകാനായിരുന്നു താൻ വാഹനം വാങ്ങിയതെന്നും, ആ സമയത്ത് പോണ്ടിച്ചേരിയിലായിരുന്നു താമസമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വാടക ചീട്ടും ഹാജരാക്കിയിരുന്നു.  
 
പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ കേരളത്തിന് നികുതി ഇനത്തിൽ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് സുരേഷ് ഗോപി വെട്ടിച്ചത്. പോണ്ടിച്ചേരി എല്ലൈപുള്ളി ചാവടിയിലെ കാർത്തിക് അപ്പാർട്ട്മെന്റ്സിൽ സി3എ ഫ്ലാറ്റിൽ 2009 മുതൽ താൻ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വാദം. ഇതിനെ വാദിക്കുന്ന രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ ഇവയെല്ലാം, വ്യാജമാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
 
രജിസ്ട്രേഷന് വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന്റെ തെളിവ് മാത്രവും. അതൊക്കെ ഡീലര്‍മാര്‍ ശരിയാക്കും. ഇതേ തന്ത്രം സുരേഷ് ഗോപിയും സ്വീകരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍