' നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയ്യാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതു ചുരണ്ടാന്‍ വരുമോ?'' - സുരേഷ് ഗോപി ചോദിച്ചു.
' ഞാന്‍ ചെയ്തതിനേക്കാള്‍ കൂടുതലും കുറവും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നല്‍കിയത്. വിശ്വാസികള്‍ക്ക് അത് പ്രശ്‌നമല്ല. കിരീടത്തിന്റെ കണക്ക് എടുക്കാന്‍ നടക്കുന്നവര്‍ കരുവന്നൂര്‍ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം,' സുരേഷ് ഗോപി പറഞ്ഞു.