വില നിയന്ത്രിക്കാന്‍ സപ്ലൈകോയുടെ 1470 ഓണച്ചന്തകള്‍

എ കെ ജെ അയ്യര്‍

ഞായര്‍, 16 ഓഗസ്റ്റ് 2020 (11:51 IST)
ഓണക്കാലത്തെ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി സപ്ലൈകോ 1470 ഓണച്ചന്തകള്‍ തുടങ്ങുന്നു. ഇതിനൊപ്പം ബി.പി.എല്‍ , ആദിവാസി കുടുംബങ്ങള്‍ക്ക് 700 രൂപ വിലയുള്ള ഓണകിറ് സൗജന്യമായും നല്‍കാനാണ് തീരുമാനം. ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക.
 
സംസ്ഥാനത്ത് 941 പഞ്ചായത്തുകളിലും ഓണച്ചന്ത തുറക്കും. നിലവിലെ മാവേലി സ്റ്റോറുകളാവും ഓണച്ചന്തയാക്കി മാറ്റുന്നത്. അതെ സമയം മാവേലി സ്റ്റോര്‍ ഇല്ലാത്ത ഇടമലക്കുടി അടക്കം 30 പഞ്ചായത്തുകളില്‍ താത്കാലിക  സ്റ്റാളുകളാവും ഉണ്ടാവുക.
 
ഇത് കൂടാതെ താലൂക്ക്, നിയോജക മണ്ഡല ആസ്ഥാനങ്ങളിലും ഓണച്ചന്തകള്‍ ആരംഭിക്കും. സബ്സിഡി നിരക്കിലും അല്ലാതെയും ആവശ്യാനുസരണം സാധനങ്ങള്‍ ലഭ്യമാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍