ഇടത് മുന്നണിയില്‍ പാളയത്തില്‍ പടയെന്ന് വി എം സുധീരന്
ബാര്‍കോഴ വിവാദത്തില്‍ ഇടത് മുന്നണിയിലാണ് പാളയത്തില്‍ പടയുണ്ടായിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്.
എടുത്തു ചാട്ടത്തിനുള്ള ഫലമാണ് ഇത്.ജനനന്മയ്ക്കായുള്ള വിഷയങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ സാങ്കേതിക കാരണം പറഞ്ഞ് അട്ടിമറിക്കരുത് സുധീരന് പറഞ്ഞു.
ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകള്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അന്തിമമായി സര്‍ക്കാരിന്റെ മദ്യ നയം അംഗീകരിക്കപ്പെടുമെന്നും വിഎം സുധീരന് കൂട്ടിചേര്‍ത്തു.