സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തെ ആസ്പദമാക്കിയായിരുന്നു സുധീരന്റെ പ്രസ്താവന. മദ്യനിരോധനം തുടരണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് സുധീരൻ വ്യക്തമാക്കി. ഇതിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മദ്യലോബിയുമായുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജനാഭിപ്രായം തേടുന്നതെന്നും സുധീരന്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനം മദ്യലോബിക്ക് വേണ്ടിയുള്ള പ്രചാരണമാണ്. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും യാതൊരു തരത്തിലും പൊരുത്തപെടുന്നില്ലെന്നും യുഡിഎഫ് മദ്യനയത്തില്‍ ഉറച്ച് നിന്ന് തന്നെ മുന്നോട്ട് പോകുമെന്നും സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു ഒരേ ഒരു അജണ്ട- മദ്യ നിരോധനം വേണോ വേണ്ടയോ, തീരുമാനിക്കേണ്ടത് ജനങ്ങൾ ഇതായിരുന്നു അദ്ദേഹം ഊന്നൽ നൽകിയ വിഷയം.