എന്‍സിസി പരിശീലനത്തിനിടയില്‍ വെടിയേറ്റ വിദ്യാര്‍ഥി മരിച്ചു

വ്യാഴം, 6 നവം‌ബര്‍ 2014 (08:47 IST)
എന്‍സിസി പരിശീലനത്തിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റ്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. നാദാപുരം എന്‍എഎം കോളേജിലെ ബികോം വിദ്യാര്‍ഥി വടകര കുരിക്കീലാട്‌ സ്വദേശി അനസാണ്‌ മരിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിക്കായിരുന്നു മരണം. ബാംഗ്ലൂരില്‍ ചികിത്സയിലായിരുന്നു.
 
കഴിഞ്ഞ മാസം എന്‍സിസി പരിശീലനത്തിനിടയിലാണ്‌ വെടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന്‌ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ ബാംഗ്‌ളൂരിലേക്ക്‌ മാറ്റുകയായിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക