സംസ്ഥാനം 550 കോടിയുടെ കടപ്പത്രമിറക്കുന്നു

ശനി, 19 ഡിസം‌ബര്‍ 2015 (14:50 IST)
വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി  കേരള സര്‍ക്കാര്‍ 550 കോടി രൂപ സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഇതിനായുള്ള സെക്യൂരിറ്റികളുടെ ലേലം ഡിസംബര്‍ 22 ന് നടക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിനാണ് തുക സമാഹരിക്കുന്നത്. 
 
ലേലം റിസര്‍വ് ബാങ്കിന്റെ മുംബൈ ശാഖയില്‍ നടക്കും. ഇതു സംബന്ധിച്ച വിജ്ഞാപനത്തിന് (നമ്പര്‍ 92337/എസ്.എസ്.വണ്‍/2015/ഫിന്‍. തീയതി 2015 ഡിസംബര്‍ 18) സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റ്www.finance.kerala.gov.in സന്ദര്‍ശിക്കാനും നിര്‍ദ്ദേശമുണ്ട്.
 
സര്‍ക്കാര്‍ സാമ്പത്തികമായി ഭദ്രത കൈവരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പും കടപ്പത്രം ഇറക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക