ഉയർന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഇവിടത്തെ വിജയ ശതമാനം 99.71 ആണ്. ഏറ്റവും കുറവ് വിജയശതമാനമുള്ളത് വയനാട് ജില്ലയിലാണ്, 95.04 ശതമാനം. 100 ശതമാനം കുട്ടികളും വിജയിച്ച വിദ്യാഭ്യാസ ജില്ല കുട്ടനാട്ആണ്. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 95.04 ശതമാനം.
സഫലം 2020 എന്ന ആപ്പില്‍ ഫലം അറിയാന്‍ സൗകര്യമുണ്ട്. ഇത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം ലഭിക്കും.