എസ് എസ് എല് സി, ടി എച്ച് എസ് എല് സി, എ എച്ച് എസ് എല് സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 20,967 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
20,967 വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട റവന്യൂ ജില്ലയ്ക്ക് ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് വയനാടി(86.65%)നും ലഭിച്ചു. 1174 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ സാധിച്ചു. ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഫലം ലഭ്യമാകുന്ന വെബ്സെറ്റുകൾ:
result.kerala.gov.in
keralapareekshabhavan.in
www.results.itschool.gov.in
www.education.kerala.gov.in