നടന്‍, തിരക്കഥാകൃത്ത്, കൃഷിക്കാരന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിജയം കൊയ്തശേഷം ഇനി കെഎസ്ഇബിയുമായി ചേര്‍ന്ന് പുതിയ പദ്ധതിയൊരുക്കുകയാണ് ശ്രീനിവാസന്‍. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വീടിന്റെ മുകളില്‍ വൈദ്യുതിയുണ്ടാക്കി കെഎസ്ഇബിയ്ക്ക് വിതരണം ചെയ്യുകയാണ് ശ്രീനിയുടെ അടുത്ത ലക്ഷ്യം.