ഒളിക്യാമറ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

ചൊവ്വ, 22 ജൂലൈ 2014 (13:17 IST)
ഒളിക്യാമറ വഴി എടുത്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപവത്കരിക്കുന്നു. മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതാണീ വിവരം.
 
എറ്ണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ് അന്വേഷിക്കുന്നതിനു നിയോഗിക്കപ്പെട്ടത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
 
അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക