എറണാകുളം- ബംഗളൂരു സ്പെഷ്യല്‍ സൂപ്പര്‍ ഫാസ്‌റ് ട്രെയിന്‍ എട്ടു മുതല്‍

എ കെ ജെ അയ്യര്‍

ഞായര്‍, 3 ജനുവരി 2021 (10:04 IST)
പാലക്കാട്: എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്ക് ദിവസേനയുള്ള സ്പെഷ്യല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ജനുവരി എട്ട് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. എറണാകുളത്തു നിന്ന് ദിവസവും രാവിലെ 9.10 നു പുറപ്പെടുന്ന 02678 നമ്പര്‍ ട്രെയിന്‍ വൈകിട്ട് 7.50 നു ബംഗളൂരുവിലെത്തും.  
 
തിരിച്ചുള്ള കെ.എസ് .ആര്‍ ബംഗളൂരു എറണാകുളം ട്രെയിന്‍ നമ്പര്‍ 02677 ട്രെയിന്‍ ബംഗളൂരുവില്‍ നിന്ന് ജനുവരി ഒമ്പതു മുതലാണ് സര്‍വീസ് തുടങ്ങുക. ഇത് രാവിലെ 6.10 നു പുറപ്പെട്ടു വൈകിട്ട് 4.55 നു എറണാകുളം ജംഗ്ഷനിലെത്തും. ഈ ട്രെയിനുകളില്‍ പൂര്‍ണ്ണമായും റിസര്‍വ് ചെയ്ത കോച്ചുകളാണ് ഉണ്ടാവുക.
 
ഇത് കൂടാതെ ട്രിച്ചി ജംഗ്ഷനില്‍ നിന്ന് പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ ആറാം തീയതി മുതല്‍ സര്‍വീസ് തുടങ്ങും. പാലക്കാട് - ട്രിച്ചി സ്പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ജനുവരി ഏഴു മുതലും സര്‍വീസ് ആരംഭിക്കും. ട്രിച്ചി ജംഗ്ഷനില്‍ നിന്ന് 06843 നമ്പര്‍ ട്രെയിന്‍ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട രാത്രി 8.35 നു പാലക്കാട് ടൗണിലെത്തും.
 
ഇത്തിരിച്ചുള്ള 06844  നമ്പര്‍ ട്രെയിന്‍ പാലക്കാട് ടൗണില്‍ നിന്ന് ദിവസേന രാവിലെ 6.35 നു പുറപ്പെട്ടു ഉച്ചയ്ക്ക് 1.50  നു ട്രിച്ചിയിലെത്തും. ഇതില്‍ പതിനൊന്നു സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകളാണ് ഉണ്ടാവുക. ഇതും പൂര്‍ണ്ണമായും റിസര്‍വ് ചെയ്ത കൊച്ചുകളാവും.        

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍