സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൊവിഡ്

ശ്രീനു എസ്

ശനി, 10 ഏപ്രില്‍ 2021 (18:13 IST)
സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് നിലവില്‍ അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
കഴിഞ്ഞ ദിവസം കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോളര്‍ കടത്തുകേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അഞ്ചുമണിക്കൂറിലേറെ ചേദ്യം ചെയ്യല്‍ നീണ്ടതായാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍