സുപ്രീംകോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് സൌമ്യയുടെ അമ്മ സുമതി. നെഞ്ചുപൊട്ടുന്ന വിധിയാണ് ഇതെന്ന് സൌമ്യയുടെ അമ്മ പ്രതികരിച്ചു. ഒന്നും അറിയാത്ത ഒരു വക്കീലിനെയാണ് ഈ കേസ് വാധിക്കാനായി സര്‍ക്കാര്‍ നിര്‍ത്തിയത്. അതാണ് ഈ കേസ് കുഴഞ്ഞു മറിയാന്‍ കാരണമായത്. കൂടാതെ ഈ കേസില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും സുമതി പറഞ്ഞു.
അവനെ തൂക്കിലേറ്റാനുള്ള വിധി ലഭിക്കുന്നതു വരെ താന്‍ മുന്നോട്ട് പോകും. അതിനായി മുഖ്യമന്ത്രിയെ കാണും. കീഴ്കോടതിയിലും ഹൈക്കോടതിയിലും വാധിച്ച വക്കീലിനെതന്നെ സുപ്രീം കോടതിയിലേക്കും അയക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. അമ്മ. ഗോവിന്ദചാമി പുറത്തിറങ്ങിയാല്‍ ഇനിയും സൗമ്യമാരുണ്ടാകും. അത് അനുവധിക്കാന്‍ പാടില്ലെന്നും സുമതി വ്യക്തമാക്കി.