സൂര്യനെല്ലി പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നിട്ടും എന്തുകൊണ്ട് അതിന് ശ്രമിച്ചില്ലെന്നും സുപ്രീംകോടതി. സൂര്യനെല്ലി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. സ്വന്തം ഇഷ്‌ടപ്രകാരമാണോ പെണ്‍കുട്ടി പോയതെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.