മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി വിഎം സുധീരന്‍ ജനരക്ഷായാത്ര നടത്തുന്നു; ആര്‍ ബാലകൃഷ്ണപിള്ള
സോളാര്‍കേസിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രതികരണവുമായി ആര്‍ ബാലകൃഷ്ണപിള്ള. സംസ്ഥാന പോലീസിന്റെ അന്വേഷണം സോളാര്‍ കേസില്‍ തൃപ്തികരമാകില്ലെന്നും ആയതിനാല്‍ ഈ കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ് വിഎം സുധീരന്‍ ജനരക്ഷായാത്ര നടത്തുന്നത് എന്നുള്ള ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു.
സരിതയെ താന്‍ ഒരുതവണ കണ്ടിട്ടുണ്ട്. അത് ഈ പദ്ധതിയെ കുറിച്ച് സംസാരിക്കാന്‍ വേണ്ടി വീട്ടില്‍ വന്നപ്പോഴാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടികൂടി തെരഞ്ഞെടുപ്പിനു മുമ്പ് പുറത്ത് പോകുമെന്നും ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ആര്‍ എസ് പി പ്രവര്‍ത്തകര്‍ യുഡിഎഫ് വിട്ടത്.