സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും; ഹാജരാകാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു; ജനുവരി 25ന് വിസ്താരം

ചൊവ്വ, 12 ജനുവരി 2016 (14:11 IST)
വിവാദമായ സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ അന്വേഷണ കമ്മീഷന്‍ വിസ്‌തരിക്കും.  ജനുവരി 25ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും മുഖ്യമന്ത്രിയെ വിസ്‌തരിക്കുക. സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അന്വേഷണ കമ്മീഷനെ അറിയിച്ചു.
 
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ തീരുമാനിച്ചത്.
 
വിസ്താരത്തിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് സെക്ഷൻ 8ബി പ്രകാരം മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
 
അതേസമയം, സോളാർ കേസിൽ സരിത എസ് നായർ ഇന്ന് കമ്മീഷന് മുമ്പാകെ ഹാജരായില്ല. ആലപ്പുഴ രാമങ്കരി കോടതിയിൽ കേസുള്ളതിനാൽ ഹാജരാകാൻ സാധ്യമല്ലെന്നായിരുന്നു സരിതയുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക