സരിത പറയുന്നത് കെട്ടിച്ചമച്ച കഥ; ഒന്നും തന്റെ കൈയിലില്ല- തിരുവഞ്ചൂർ

വെള്ളി, 29 ജനുവരി 2016 (14:14 IST)
സോളാർ കമ്മീഷനില്‍ സരിത എസ് നായർ നല്‍കിയ മൊഴിയെ തള്ളി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ രംഗത്ത്. സരിതയുടെ ആരോപണം കെട്ടിച്ചമച്ച കഥ മാത്രമാണ്. അവരുടെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസിലെ പ്രതിയായ മറ്റൊരു സ്‌ത്രീയുമായി ചാണ്ടി ഉമ്മന്‍ ദുബായിലെ ഹോട്ടലില്‍ ഒരുമിച്ച് താമസിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിച്ചെടുത്ത് മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യുന്നുവെന്നാണ് സോളാര്‍ കമ്മീഷനില്‍ സരിത ഇന്ന് മൊഴി നല്‍കിയിരിക്കുന്നത്. ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങള്‍ ചിത്രങ്ങളും പൊലീസിനു ലഭിച്ചുവെന്നുമാണ്  മൊഴി.

ചാണ്ടി ഉമ്മന്റെയും ഈ സ്‌ത്രീയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ തെളിവുകള്‍ പിടിച്ചെടുക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. മന്ത്രിസഭാ പുനസംഘടന വേളയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചുവെന്നും അങ്ങനെയാണ് അങ്ങനെ മന്ത്രിസഭയില്‍ തുടരാന്‍ ശ്രമിച്ചുവെന്നും സരിത കമ്മീഷനോട് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക