എസ്.എന്‍.ഡി.പി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രമാണിത്. എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു.
ക്ഷേത്രം നിലനില്‍ക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി എന്നിവിടങ്ങളില്‍ നിന്നുള്ള എസ്.എന്‍.ഡി.പി ശാഖകളിലെ ഭക്തരാണ് ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. സ്ത്രീകള്‍ മുടി അഴിച്ചിട്ടും പുരുഷന്‍മാര്‍ ഷര്‍ട്ട്, ബനിയന്‍, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന ബോര്‍ഡ് ക്ഷേത്രത്തില്‍ തൂക്കിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് സുരക്ഷ ഉണ്ടായിരുന്നെങ്കിലും ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചവരെ ആരും തടഞ്ഞില്ല.