എസ്‌എന്‍ഡിപിയുമായി സഖ്യചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ബിജെപി സംസ്ഥാനഘടകമെന്ന് മുരളീധരന്‍

വെള്ളി, 2 ഒക്‌ടോബര്‍ 2015 (14:10 IST)
എസ് എന്‍ ഡി  പിയുമായി സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് ബി ജെ പിയുടെ സംസ്ഥാനഘടകം ആണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഭാരതീയ ജനത പാര്‍ട്ടിയും എസ് എന്‍ ഡി പിയും തമ്മില്‍ ഇഴയടുപ്പം ഉണ്ട്. ബി ജെ പിയുടെ ഐക്യനിര കെട്ടിപ്പടുക്കല്‍ വരും ദിവസങ്ങളില്‍ ശക്തിപ്പെടും. ലീഗ്,കോണ്‍ഗ്രസ്, സി പി എം അച്ചുതണ്ടിനെതിരെ ജനങ്ങള്‍ ഒന്നിക്കുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു.
 
ബി ജെ പിയും എസ് എന്‍ ഡി പിയും തമ്മിലുള്ള ഇഴയടുപ്പം ഏതെങ്കിലും ഒരു ഐക്യം എന്നതിനപ്പുറത്ത് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന് എതിരായ പ്രതിഷേധം ആണെന്നും മുരളീധരന്‍ പറഞ്ഞു. 
 
എസ് എന്‍ ഡി പിയുമായി ഏതു തരത്തിലുള്ള സഖ്യമാണ് രൂപപ്പെടുത്തുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. എസ് എന്‍ ഡി പി രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കുമോ സ്ഥാനാര്‍ഥികളെ എവിടെയൊക്കെ നിര്‍ത്തും എന്നതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍.

വെബ്ദുനിയ വായിക്കുക