എസ്എന്‍സി ലാവലിന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പടെ ഉള്ളവരെ കുറ്റവിമുക്തര്‍ ആക്കിയതിന് എതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും പിണറായി അടക്കമുള്ള വരെ വിചാരണക്ക് വിധേയരാക്കണം എന്നുമാണ് സിബിഐയുടെ ആവശ്യം. പിണറായി വിജയന് വേണ്ടി എംകെ ദാമോദരനും സിബിഐക്ക് വേണ്ടി അഡിഷന്ല് സോളിസിറ്റര്‍ ജനറലും ഇന്ന് കോടതിയില്‍ ഹാജരാകും.