തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് വടക്കുമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മയാണ്(18) മരിച്ചത്. ഗുരുവായൂരിലെ ആര്യഭട്ട കോളജ് വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ.
ഇന്ന് വെളുപ്പിനെയായിരുന്നു സംഭവം. അടുത്ത വീട്ടിലേക്ക് പാല് വാങ്ങാൻ പോയതായിരുന്നു ശ്രീഷ്മ. തെരുവ് നായ്ക്കൾ പെൺകുട്ടിയെ ആക്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്രീഷ്മ അടുത്തുള്ള കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മ്പും, മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിരുന്നതായി പ്രദേശവാസികള്‍ അറിയിച്ചു.