പരിഭ്രാന്തി പരത്തി ആകാശത്ത് തീഗോളം: ആശങ്ക വേണ്ടെന്ന് അധികൃതര്‍
ശനി, 28 ഫെബ്രുവരി 2015 (08:14 IST)
സംസ്ഥാനത്ത് പലയിടത്തും ആകാശത്ത് തീഗോളം കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് എറണാകുളം ജില്ലയിലെ പറവൂർ, പാരാരിവട്ടം, കൊച്ചി, ഫോർട്ട് കൊച്ചി പ്രദേശങ്ങളിലാണ് ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടത്. പലയിടത്തും ചെറിയ ഇടിമുഴക്കം ഇതിനു പിന്നാലെയെത്തി. നേരിയ ഭൂമികുലുക്കം ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിലും തീഗോളം ദൃശ്യമായതായി റിപ്പോര്‍ട്ട് ഉണ്ട്.
മിനിറ്റുകള്‍ മാത്രമാണ് തീഗോളം ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ആകാശത്ത് മിന്നല്‍ പോലൊരു വെളിച്ചം കാണുകയും പിന്നീട് ഒരു വലിയ ശബ്‌ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അതിവേഗതയോടെയാണ് ആകാശത്തുനിന്ന് തീഗോളം താഴേക്ക് പതിച്ചതെന്ന് കൊച്ചിയിലുള്ള ദൃക്സാക്ഷികള്‍ വ്യക്തമാക്കി. രണ്ട് സെക്കന്റ് മാത്രമാണ് തീഗോളം കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടങ്ങളോ മറ്റു കാര്യങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടുകളില്ല. ഭയപെടേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത് ആശങ്ക വേണ്ടെന്നും സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവായതായും മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.