സഹോദരിമാരുടെ ദുരൂഹമരണം: ഇളയകുട്ടി ബലാത്സംഗത്തിനിരയായി - ബന്ധു ഉള്‍പ്പെടെ മൂന്നു പേര്‍ കസ്‌റ്റഡിയില്‍
ചൊവ്വ, 7 മാര്‍ച്ച് 2017 (14:47 IST)
വാളയാറില്‍ സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തത കൈവരുന്നു.
ഒമ്പത് വയസുകാരിയായ ഇളയസഹോദരി ശരണ്യ ബലാത്സംഗത്തിനിരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞുവെന്ന് ഐജി അജിത് കുമാര്‍ വ്യക്തമാക്കി.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ ദുരൂഹമരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഐജി പറഞ്ഞു. സംഭവത്തില്‍ സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ ഇളയഛന്റെ മകനുള്‍പ്പെടെ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ മൂത്ത കുട്ടി പീഡിപ്പിക്കപെട്ടിരുന്നാതായി അമ്മ മൊഴിനല്‍കിയിരുന്നു.
അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ പൊലീസിന് മൊഴി നൽകി. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കി.
ശെൽവപുരം ഷാജി -ഭാഗ്യം ദമ്പതികളുടെ മക്കളായ പതിനൊന്നു വയസുകാരി ഹൃതിക മരിച്ചത് ജനുവരി പതിമൂന്നിന്. 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയസഹോദരി ഒൻപതുവയസുള്ള ശരണ്യയും മരിച്ചു. രണ്ടു കുട്ടികളും വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.