സിസ്റ്റർ ലൂസിയെ വിലക്കിയിട്ടില്ലെന്ന് ഇടവക

ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (15:04 IST)
ഫ്രാ‍ങ്കോ മുളക്കലിനെതിരായി  സമരത്തിൽ പങ്കെടുത്തതിൽ സിസിറ്റർ ലീസിയെ സഭാകാര്യങ്ങളിൽ നിന്നും വിലക്കി എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്. കാരയ്ക്കാമല ഇടവക സന്യാസിനി എന്ന നിലയിൽ സിസ്റ്റർ ലൂസിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഇടവക വികാരി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
 
സിസിറ്റർ ലൂസി സമരത്തിൽ പങ്കെടുത്തത്തിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. സിസ്റ്റർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് വിശ്വാസികൾ ആവശ്യപ്പെട്ടതിനെക്കുറിച്ച് മദർ സുപ്പീരിയർ വഴി അറിയിക്കുക മത്രമാണ് ചെയ്തിരിക്കുന്നതെന്ന് വാർത്താ കുറിപ്പിൽ പറയുന്നു. 
 
സിസ്റ്റർക്കെതിരെ നടപടി സ്വീകരിച്ചത് ഇടവകയാണെന്നായിരുന്നു ഇക്കാര്യത്തിൽ മാനന്തവാടി രൂപതയുടെ മറുപടി. വേദപാഠം,​ വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവകയിലെ പ്രവര്‍ത്തനം എന്നിവയിൽ നിന്നും തന്നെ വിലക്കിയതായി മദർ സുപ്പിരിയർ വഴി അറിയിച്ചു എന്ന് സിസ്റ്റർ ലൂസി തന്നെയാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍