അവര്‍ക്ക് സീരിയലുമായി യാതൊരു ബന്ധവുമില്ല; ഭക്ഷണം കഴിക്കാനാണ് അവരുടെ വീട്ടില്‍ പോയത് - വിശദീകരണവുമായി പുത്തന്‍കുരിശ് എസ്ഐ രംഗത്ത്
ഞായര്‍, 12 ജൂണ്‍ 2016 (13:18 IST)
സീരിയല്‍ നടിയുടെ വീട്ടില്‍ സംശയകരമായി കണ്ടുവെന്ന് ആരോപിച്ച് സമീപവാസികള്‍ കൈയേറ്റം ചെയ്‌ത പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാര്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രംഗത്ത്. കഞ്ചാവ് കേസിലും മയക്കുമരുന്ന് കേസിലും താന്‍ അറസ്‌റ്റ് ചെയ്‌തവരും മറ്റി ചിലരും ചേര്‍ന്നാണ് തന്നെ കൈയേറ്റം ചെയ്‌തത്. കുടുംബത്തിന്റെ ക്ഷണപ്രകാരം ഭക്ഷണം കഴിക്കാനാണ് അന്ന് അവിടെ പോയത്. വീട്ടില്‍ നിന്ന് മടങ്ങും വഴി ചിലര്‍ തന്നെ കരുതിക്കുട്ടി ആളുകളെ വിളിച്ചു കൂട്ടുകയും തടഞ്ഞു നിര്‍ത്തി തന്നെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നും സജീവ് കുമാര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 9.30നാണ് സംഭവമുണ്ടാകുന്നത്. താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന് പറയുന്നത് തെറ്റാണ്. അവര്‍ക്ക് സീരിയലുമായോ സിനിമയുമായോ യാതൊരു ബന്ധവുമില്ല. ഭാര്യയോട് പറഞ്ഞിട്ടാണ് സ്വന്തം കാറില്‍ പുത്തന്‍കുരിശ്ശിനടുത്തെ വെങ്കിടയിലുള്ള വീട്ടില്‍ എത്തുന്നത്. വൈകിട്ട് 7.45 ഓടെയാണ് ആ വീട്ടില്‍ എത്തിയത്. ഉണ്ണികൃഷ്‌ണന്‍ എന്നയാളുടെ വീട്ടിലേക്കായിരുന്നു താന്‍ പോയത്. അദ്ദേഹത്തിന്റെ മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. മകളുടെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ പക്കലായതിനാല്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്‌ണന്‍ തന്നെ സമീപിക്കുകയായിരുന്നു. അങ്ങനെയൊരു ബന്ധം മാത്രമെ ആ കുടുംബവുമായി എനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും സജീവ് വ്യക്തമാക്കി.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നല്‍കണമെന്ന് മധ്യസ്‌ഥം ആവശ്യപ്പെട്ടാണ് ഈ കുടുംബം തന്നെ സമീപിക്കുന്നത്. ഇതിന് ഞാന്‍ ശ്രമിക്കുകയും ഈ മാസം പതിമൂന്നിന് ഇരുകൂട്ടരോടും സ്‌റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതായിരുന്നു തനിക്ക് ഇവരുമായി ഉണ്ടായിരുന്ന ബന്ധം. ഇവരുടെ ക്ഷണപ്രകാരം ഭക്ഷണം കഴിക്കാനാണ് അവിടെ പോയത്. എന്നാല്‍ ചിലര്‍ തന്നെ മറ്റു താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും സജീവ് പറഞ്ഞു.
അന്ന് നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും തന്നെ കൈയേറ്റം ചെയ്‌തര്‍ ആരൊക്കെയെന്ന്. ഇവര്‍ക്ക് മറ്റു കേസുകളുമായി ബന്ധമുണ്ടെന്ന കാര്യവും ഇതിലൂടെ വ്യക്തമാകും. ഇവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും സജീവ് മനോരമ ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കി.
അതേസമയം, വീട്ടില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയതിനേത്തുടര്‍ന്ന് എസ്ഐയെ സസ്‌പെന്‍ഡ് ചെയ്‌തു. മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി വൈ എസ് പി എസ്ഐയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് നടപടിക്ക് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.