ഇന്ന് സുഹൃത്തുക്കളുമൊത്തോ കുടുംബവുമായോ ഉല്ലാസയാത്രകള്‍ പോലെ സമയം ചിലവഴിക്കാന്‍ ആളുകള്‍ പോകുന്നതാണ് ഷോപ്പിംഗ് മാളുകളില്‍. നിങ്ങള്‍ രാവിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറിയാല്‍ തിരിച്ചിറങ്ങുന്നത് ഏറെ വൈകിയായിരിക്കും. സമയം ഇത്രയും ആയോ എന്ന് തിരിച്ചിറങ്ങുമ്പോള്‍ ആയിരിക്കും നിങ്ങള്‍ക്ക് മനസ്സിലാകുന്നത്. ഇത്തരത്തില്‍ സമയം പോകുന്നത് അറിയാതിരിക്കാനുള്ള പ്രധാന കാരണം ഷോപ്പിംഗ് മോളുകളില്‍ ജനലുകളില്ല എന്നതാണ്.
ഇത്തരത്തില്‍ ജനലുകള്‍ പണിയാത്തത് വിട്ടുപോയതുകൊണ്ടല്ല. മറിച്ച് അതൊരു തന്ത്രമാണ് . ജാലകങ്ങളില്ലാത്തതിനാല്‍ ഷോപ്പര്‍മാര്‍ക്ക് സമയത്തിന്റെ ട്രാക്ക് നഷ്ടപ്പെടുകയും അവര്‍ എത്രനേരം അകത്ത് ചിലവഴിച്ചുവെന്നും ശ്രദ്ധിക്കാനുള്ള സാധ്യത കുറവാണ്. സ്വാഭാവിക വെളിച്ചത്തിന് പകരം, മാളുകളില്‍ പകല്‍ വെളിച്ചത്തെ അനുകരിക്കുന്ന കൃത്രിമ ലൈറ്റിംഗാണ് ഉപയോഗിക്കുന്നത് . ഇത് വൈകുന്നേരങ്ങളില്‍ പോലും പകലിന്റെ മിഥ്യ സൃഷ്ടിക്കുന്നു. ഇത്തരം ഡിസൈന്‍ ആളുകളെ കൂടുതല്‍ നേരം ഷോപ്പിനുള്ളില്‍ നില്‍ക്കാനും കൂടുതല്‍ ഷോപ്പിംഗ് നടത്താനും ആത്യന്തികമായി കൂടുതല്‍ പണം ചെലവഴിക്കാനും ഇടയാക്കും.