കൊച്ചി നാവികാസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ച നിലയിൽ
കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി കെ. ശിവദാസന്‍ ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൈയിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നു വ്യക്തമല്ല.
രാവിലെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വെടിയേറ്റത് എങ്ങനെയാണെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് അധികൃതർ.