ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതില്‍ സംശയമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുമെന്നും പ്രകാശാനന്ദ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അതിന്മേല്‍ നടപടിയെടുക്കാത്തതിനാലാണ് തന്റെ പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ യോഗത്തിലെ അംഗങ്ങളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.