ഷിബിൻ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ദു:ഖകരമെന്ന് മുഹമ്മദ് റിയാസ്

ബുധന്‍, 15 ജൂണ്‍ 2016 (12:27 IST)
ഷിബിൻ വധക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട കോടതിയുടെ നടപടി ദു:ഖകരമെന്ന് സി പി ഐ എം നേതാവ് മുഹമ്മദ് റിയാസ്. തെളിവുകൾ വേണ്ടവിധം കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല, പ്രോസിക്യൂഷന്റെ സമീപനവും പ്രതിഷേധാർഹമായിരുന്നുവെനും മുഹമ്മദ് പറഞ്ഞു.
 
തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത് കേസിന് തിരിച്ചടിയായെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. കേസ് സംശായ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു കോടതി വിലയിരുത്തിയത്. തെളിവുകളുടെ അഭാവത്തിലായിരുന്നു വിധി. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
 
മുസ്ലിം ലീഗ് പ്രവർത്തകരടക്കം 17 പേർ ആയിരുന്നു പ്രതികൾ. എന്നാല്‍ സംഭവം ഗൗരവത്തില്‍ എടുക്കാന്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല. അന്ന് ഭരണത്തിലുണ്ടായിരുന്ന ഉന്നത നേതാക്കന്‍മാരുടെ ഒത്താശയോടെയാണ് കേസില്‍ പല തെളിവുകളും നശിപ്പിച്ചത്. അതിന്റെ ഫലമായുള്ള കോടതി വിധിയാണ് ഇന്ന് വന്നിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക