ഷീന ബോറ കൊലക്കേസ്: പീറ്റര്‍ മുഖര്‍ജിയെ രണ്ടാമതും ചോദ്യം ചെയ്തു

വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (16:00 IST)
ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് സ്റ്റാര്‍ ഇന്ത്യ മുന്‍ സി എ ഒ പീറ്റര്‍ മുഖര്‍ജിയെ  അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ബുധനാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തതു കൂടാതെയാണ് പൊലീസ് വ്യാഴാഴ്ചയും  പീറ്റര്‍ മുഖര്‍ജിയെ ചോദ്യം ചെയ്തത്.
 
കൊല്ലപ്പെട്ട ഷീന ബോറയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ നിലവിലെ ഭര്‍ത്താവാണ് പീറ്റര്‍ മുഖര്‍ജി. ഇന്ദ്രാണിയുടെ മൊഴികളുമായി പീറ്ററിന്റെ മൊഴികള്‍ ഒത്തു നോക്കേണ്ടതുണ്ടെന്ന് മുംബൈ പൊലീസിലെ ഒരു അംഗം വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക