തീവ്രവാദ ബന്ധമുണ്ടോ ?; ഷെഫിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു - ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു നിന്നു
വിവാദമായ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഹാദിയയുമായുളള വിവാഹവും മതംമാറ്റം സംബന്ധിച്ചുമാണ് ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
വൈക്കം സ്വദേശിനിയായ അഖില എന്ന ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്‍റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഹാദിയയുടെ ഭാഗം കേട്ട ദിവസം ഷെഫിന് ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ എന്‍ഐഎയോട് സൂപ്രീംകോടതി നിര്‍ദേശിച്ചത്. ഈ പശ്ചാത്തലത്തില്‍കൂടിയായിരുന്നു ഇന്ന് ചേര്‍ന്ന ചോദ്യം ചെയ്യല്‍.