പൊലീസിനു വീഴ്ച പറ്റി എന്ന പതിവ്‌ മറുപടിയുമായി ‘ഓട്ട ചങ്കൻ’ വരും; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പിൽ

ബുധന്‍, 5 ഏപ്രില്‍ 2017 (15:58 IST)
പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നതിനും നാടു ഭരിക്കുന്നതിനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്നാണ് ഷാഫി തന്റെ  ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല പൊലീസ് തിണ്ണമിടുക്ക് കാണിക്കേണ്ടത്. ആ അമ്മ പൊലീസ് ആസ്ഥാനത്ത് നിരാഹാരമിരുന്നാൽ ഒലിച്ചുപോകുമായിരുന്നോ ലോക്നാഥ് ബെഹ്റയുടെ ഒണക്കത്തൊപ്പിയെന്നും ഷാഫി ചോദിക്കുന്നു.
 
ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 

വെബ്ദുനിയ വായിക്കുക