അടുത്തവര്‍ഷം മുതല്‍ സ്കൂള്‍ കായികമേളയ്ക്ക് സ്വര്‍ണ്ണക്കപ്പ്‌

ബുധന്‍, 7 ജനുവരി 2015 (17:27 IST)
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കും ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ്‌ പറഞ്ഞു. കോട്ടയ്ക്കല്‍ രാജാവ്സ്‌ ഹൈസ്കൂളില്‍ ജില്ലാ സ്കൂള്‍ കലോല്‍ത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോല്‍ കലോത്സവത്തിനും ശാസ്ത്രോത്സവത്തിനും ഏര്‍പ്പെടുത്തിയതുപോലെയാണ്‌ സ്കൂള്‍ കായിക മേളയ്ക്കും സ്വര്‍ണ്ണക്കപ്പ്‌ ഏര്‍പ്പെടുത്തുന്നത്‌. അതുപോലെ ഇത്തവണ മുതല്‍ സംസ്ഥാന കലോത്സവത്തില്‍ ഓരോ മത്സരഫലവും അതത്‌ വേദികളില്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഐറ്റിഅറ്റ്‌ സ്കൂളിന്‍റ്റെ നേതൃത്വത്തില്‍ സംവിധാനമൊരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി പുതിയ സൌകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക