സരിതയ്ക്കെതിരെ ടീം സോളാറിന്റെ ജനറല്‍ മാനേജര്‍

ബുധന്‍, 1 ജൂലൈ 2015 (18:58 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതയ്ക്കെതിരെ ടീം സോളാറിന്റെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍. പാലക്കാട് 100 ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതക്ക് സഹായവാഗ്ദാനം ചെയ്തിരുന്നതായാണ് മൊഴി.
 
സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്കവെയാണ് രാജശേഖരന്‍ നായര്‍ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബഹന്നാനുമാണ് സഹായം വാഗ്‌ദാനം ചെയ്തിരുന്നതെന്നും ഇതിന് താന്‍ ദൃക്സാക്ഷിയായിരുന്നെന്നും രാജശേഖരന്‍ മൊഴി നല്കി.
 
സരിതയെ കെ സി വേണുഗോപാല്‍ എം പി  കൈയ്യേറ്റം ചെയ്തതിന് താന്‍ ദൃക്സാക്ഷിയായെന്നും രാജശേഖരന്‍ മൊഴി നല്‍കി. സരിത നായര്‍ക്ക് മന്ത്രി അടൂര്‍ പ്രകാശ് 30 ലക്ഷം രൂപ നല്‍കിയതായി രാജശേഖരന്‍ നായര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
 
മന്ത്രിമാരും എം എല്‍ എമാരും അടക്കമുള്ളവര്‍ സരിതയെ പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നും ആരെല്ലാം എന്തിനു വേണ്ടി പണം നല്‍കിയെന്ന് ജനങ്ങള്‍ അറിയണമെന്നും രാജശേഖരന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക