ശരണ്യയ്‌ക്ക് കടുത്ത മാനസിക അസ്വാസ്ഥ്യം, രാപ്പകല്‍ കാവലൊരുക്കി ജയില്‍ അധികൃതര്‍

ജോര്‍ജി സാം

വെള്ളി, 21 ഫെബ്രുവരി 2020 (16:21 IST)
ഒന്നര വയസുള്ള മകനെ പാറക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യ കടുത്ത മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. കണ്ണൂർ വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ശരണ്യക്ക് രാപ്പകല്‍ വലിയ സുരക്ഷയൊരുക്കുകയാണ് ജയില്‍ അധികൃതര്‍. സ്വയം ജീവനൊടുക്കാനുള്ള ശ്രമമുണ്ടാകാനുള്ള സാധ്യതയും മറ്റ് തടവുകാരില്‍ നിന്ന് ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് വലിയ സുരക്ഷ ശരണ്യയ്ക്ക് ഒരുക്കിയിരിക്കുന്നത്.
 
കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ കുറ്റബോധം ശരണ്യയെ അലട്ടുന്നുണ്ടെന്നാണ് വിവരം. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും എതിരായതും ശരണ്യയെ അസ്വസ്ഥപ്പെടുത്തുന്നു. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ശരണ്യയ്ക്ക് കൌണ്‍സിലിംഗ് നല്‍കാനാണ് ജയില്‍ അധികൃതരുടെ തീരുമാനം. അടുത്ത ബന്ധുക്കളെ വിഷം കൊടുത്തുകൊലപ്പെടുത്തിയ സൌമ്യ എന്ന യുവതി മുമ്പ് കണ്ണൂർ വനിതാ ജയിലിൽ തൂങ്ങിമരിച്ച ചരിത്രമുള്ളതിനാല്‍ ശരണ്യയ്ക്ക് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
ഷിഫ്‌റ്റ് അടിസ്ഥാനത്തില്‍ ശരണ്യയ്‌ക്ക് കാവല്‍ നില്‍ക്കുകയാണ് ജയിലിലെ വനിതാ ഉദ്യോഗസ്ഥര്‍. കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് ശരണ്യ വെളിപ്പെടുത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍