‘എറിഞ്ഞ് കൊല്ലുമ്പോഴും അവസാനമായി നീ വിളിച്ചതും ‘അമ്മേ’ എന്നല്ലേ? ‘ - വിയാന്റെ ദുരന്തത്തിൽ കണ്ണീരോടെ സണ്ണി വെയ്ൻ

ചിപ്പി പീലിപ്പോസ്

വ്യാഴം, 20 ഫെബ്രുവരി 2020 (08:33 IST)
കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ അമ്മ ശരണ്യകൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ ഇപ്പോഴും കേരളീയർക്ക് മാറിയിട്ടില്ല. സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന്‍ സണ്ണി വെയ്ന്‍. ”കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം.. വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട” എന്നാണ് സണ്ണി വെയ്ന്‍ കുറിച്ചിരിക്കുന്നത്.
 
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒന്നരവയസ് പ്രായമുള്ള മകൻ വിയാനെ  കൊലപ്പെടുത്തിയത്. കുഞ്ഞിനെ കടൽഭിത്തിയിലെ കരിങ്കൽ പാറക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞ് വേദന കൊണ്ട് കരഞ്ഞപ്പോൾ താഴെ ചെന്ന് കുഞ്ഞിനെ എടുത്ത് മുകളിൽ വന്ന്, വീണ്ടും വലിച്ചെറിഞ്ഞു. രണ്ടാമത്തെ ഏറിൽ കുഞ്ഞ് മരിച്ചു. മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്.
 
താനുമായി പിരിഞ്ഞ് താമസിച്ചിരുന്ന ഭർത്താവ് പ്രണവിനു മേൽ കുറ്റം ചാർത്താൻ ആയിരുന്നു ശരണ്യയുടെ പ്ലാൻ. എന്നാൽ, വ്യക്തമായ അന്വേഷണത്തിനൊടുവിൽ പൊലീസ് ശരണ്യയെ പിടികൂടുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍