ശാന്തിഗിരി നവതി പുരസ്കാരം മമ്മൂട്ടിക്ക്

വ്യാഴം, 18 ഓഗസ്റ്റ് 2016 (12:38 IST)
ശാന്തിഗിരി നവതി പുരസ്കാരം മമ്മൂട്ടിക്ക് നല്‍കും. കരുണാകര ഗുരുവിന്‍റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് ശാന്തിഗിരി നവതി പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
 
സെപ്തംബര്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശ്രീലങ്കന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ കുരു ജയസൂര്യ പുരസ്കാരം നല്‍കും.
 
അഭിനയത്തോടൊപ്പം ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മമ്മൂട്ടിക്ക് പുരസ്കാരം നല്‍കുന്നതെന്ന് ആശ്രമം അധികാരികള്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദമാക്കി.  

വെബ്ദുനിയ വായിക്കുക