നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്ത് സംവിധായകൻ സനൽ കുമാർ ശശിധരൻ. പാർവതി പറഞ്ഞ രാഷ്ട്രീയ നിലപാടുകൾ സത്യസന്ധമല്ലെന്ന് സനൽ ആരോപിക്കുന്നു. അവരുടെ രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കുമായിരുന്നു എന്ന് സനല്‍കുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശബാന ആസ്മിയുടെ കൂടെ നിർത്തിയാണ് പലരും പാർവതിയെ കുറിച്ച് പറയുന്നത്. ചിലരുടെ പറച്ചിൽ കേട്ടാൽ ഇത്രയും രാഷ്ട്രീയ നിലപാടുള്ള സ്ത്രീയെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് തോന്നും. വേദിയൊക്കെ കിട്ടിയാല്‍ കച്ചവട സിനിമയെ പ്രതിനിധാനം ചെയ്യുന്നവരൊക്കെ സെന്‍സേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരേയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകുമെന്നും സനല്‍ ആരോപിച്ചു.