പത്തനാപുരത്ത് നടന്ന സംഭവത്തെ കുറിച്ച് നടനും താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞത് കള്ളമാണെന്ന് നടൻ സലിംകുമാർ. താരങ്ങൾ മത്സരിക്കുന്നിടത്തേക്ക് താരങ്ങളോട് പോകരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രചരണത്തിന് പോകരുതെന്ന് താരങ്ങളോട് പറഞ്ഞിട്ടില്ല എന്നാണ് ഇടവേള ബാബു പറഞ്ഞത്. ഇത് സത്യമല്ല കള്ളമാണെന്നും സലിംകുമാർ പറഞ്ഞു.
സംഘടനയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിക്ക് വാട്ട്സ്അപ്പ് വഴി അയച്ച രാജിക്കത്തിന് ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും സലിംകുമാർ വ്യക്തമാക്കി. അതേസമയം, സലിംകുമാർ രാജിവെച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അമ്മയിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാറില്ല, താരങ്ങൾ മത്സരിക്കുന്നിടത്തേക്ക് മറ്റുള്ളവർ പോകാൻ പാടില്ല എന്ന് സംഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.