ശബരിമലയില്‍ ശക്തമായ മഴ തുടരുന്നു. അടുത്ത മണിക്കൂറുകളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കോടമഞ്ഞും ശബരിമലയിലുണ്ട്. എന്നാല്‍ ഇവയൊന്നും വകവയ്ക്കാതെ ആയിരക്കണക്കിനു തീര്‍ഥാടകരാണ് അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തുന്നത്.