ശബരിമല : മണ്ഡലകാല സുരക്ഷയ്ക്ക് 13000 പോലീസുകാർ. നിലയ്ക്കൽ - പമ്പയിൽ 241 KSRTC ബസുകൾ

എ കെ ജെ അയ്യർ

ഞായര്‍, 3 നവം‌ബര്‍ 2024 (13:27 IST)
പത്തനംതിട്ട: നവംബർ 16 ന്  (വൃശ്ചികം ഒന്നിന് ) ആരംഭിക്കുന്ന ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാല ഉത്സവ സമയത്ത് ശബരിമലയിൽ സുരക്ഷയ്ക്കായി 13000 പോലീസുകാരെയാണ് നിയമിക്കുക. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിന് ജില്ലാ കളക്ടർ എസ് പ്രേം കർണൻ നേതൃത്വം നൽകി. സുരക്ഷ സംബന്ധിച്ച് പോലീസ് ടോൾ ഫ്രീ നമ്പർ 14432  ആണ്. 
 
സുരക്ഷാ സംബന്ധിയായി പമ്പ ഉൾപ്പെടെയുള്ള കുളിക്കടവുകളിൽ 6 ഭാഷകളിലായി സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. ഇതിനൊപ്പം പാർക്കിംഗ് ഗ്രൗണ്ടുകളിൽ സുരക്ഷാ ക്യാമറ, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനവും ഉറപ്പാക്കും.
 
പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ട് കുടിവെള്ള പരിശോധന നടത്തും. നിലയ്ക്കലിലും പമ്പയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സേവനം ഉറപ്പാക്കും. അനധികൃത പാർക്കിംഗ് നിരോധിക്കും.
 
അയ്യപ്പ ഭക്തർക്കായി ശബരിമലയിലേക്ക് (പമ്പ, എരുമേലി ) KSRTC 450 ബസുകൾ നിരത്തിലിറക്കും. ഇതിനൊപ്പം 241 ബസുകൾ പമ്പ - നിലയ്ക്കൽ സർവീസ് നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍