ശബരിഗിരി വൈദ്യുതിനിലയം അടച്ചു, കേരളം ഊര്‍ജ പ്രതിസന്ധിയിലേക്ക്

തിങ്കള്‍, 4 മെയ് 2015 (14:21 IST)
ബട്ടര്‍ഫ്ലൈവാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതിനേത്തുടര്‍ന്ന് ശബരിഗിരി വൈദ്യുതിനിലയം അടച്ചു. വെല്‍ഡിങ് ജോലികള്‍ പൂര്‍ത്തിയാക്കി ഇനി വൈദ്യുതിനിലയം പ്രവര്‍ത്തനക്ഷമമാകാന്‍ വെള്ളിയാഴ്ചയാകും. നിലയം അടച്ചെങ്കിലും സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ബിഎസ്ഇഎസില്‍ നിന്ന് 158 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതോടെയാണ് നിയന്ത്രണം ഇന്ന് ഒഴിവാകുക. 
 
ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അവിടെ ഉത്പാദനം വര്‍ധിപ്പിക്കാനാകും. എന്നാലും അടുത്ത ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. വാല്‍‌വിന് സമീപമുള്ള സ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചതാണ് ചോര്‍ച്ചക്ക് കാരണമെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക