ഐ പി എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബി സി സി ഐയുടെ വിലക്ക് ശ്രീശാന്തിനു മേലുണ്ട്. ഈ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ബി സി സി ഐയിലും കേന്ദ്രസര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തണം. കേസില്‍ ആരോപണ വിധേയനായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വ്വം ശ്രീശാന്തിനെ അവഗണിച്ചെന്നും പന്ന്യന്‍ പറഞ്ഞു.
കോടതിവിധിയോടെ ശ്രീശാന്ത് ചതിക്കുഴിയില്‍പ്പെടുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു പൊലീസ്. ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ബി സി സി ഐ ഭരണഘടനയക്ക് വിധേയമായി വിലക്ക് പിന്‍വലിക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.