മാര്‍ക്സിസ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി ആര്‍എസ്പി പ്രവര്‍ത്തിക്കുന്നു: കോടിയേരി
ആര്‍എസ്പിക്കെതിരേ ആഞ്ഞടിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണ് ആര്‍എസ്പി. ഒരു പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ 34 വര്‍ഷം തുടര്‍ന്നുവന്ന രാഷ്ട്രീയനയം ഉപേക്ഷിച്ച് ഇക്കൂട്ടര്‍ മറുകണ്ടംചാടിയവര്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതിക്ക് ഹല്ലേലുയ്യ പാടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിമുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
ആര്‍എസ്പി സിപിഎമ്മിനെതിരേ അപവാദ പ്രചാരണം നടത്തുകയാണ്. ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതിയിലും ജനദ്രോഹത്തിലും സഹികെട്ട് യുഡിഎഫ് വിടുന്നവരെ സര്‍ക്കാര്‍വിരുദ്ധ സമരവേദികളില്‍ സഹകരിപ്പിക്കും. ആര്‍ ബാലകൃഷ്ണപിള്ള നയിച്ച കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് ആ മുന്നണിക്കേറ്റ കടുത്ത പ്രഹരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം മുഖപ്രസംഗം എഴുതിയത് തരംതാണ ഭാഷയിലാണ്. അതിനോട് രാഷ്ട്രീയമായി എങ്ങനെ വീരേന്ദ്രകുമാറും കൂട്ടരും പ്രതികരിക്കുമെന്ന് നോക്കിക്കാണാം. അഴിമതിയിലും ജനദ്രോഹത്തിലും സഹികെട്ട് യുഡിഎഫ് വിടുന്നവരെ സര്‍ക്കാര്‍വിരുദ്ധ സമരവേദികളില്‍ സഹകരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.