ആട്ടും തുപ്പും സഹിക്കാന്‍ കഴിയാത്തതുമൂലമാണ് എല്‍ഡിഎഫ് വിട്ടത്: എഎ അസീസ്
മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണ് ആര്‍എസ്പിയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയതിനെ തള്ളി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് രംഗത്ത്.
യുഡിഎഫ് സര്‍ക്കാരിനെതിരെ മറിച്ചിടാമെന്ന കോടിയേരിയുടെ മോഹം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. എല്‍ഡിഎഫില്‍ നിന്നും ആട്ടും തുപ്പും സഹിക്കാന്‍ കഴിയാതെയാണ് തങ്ങള്‍ പുറത്ത് വന്നതെന്നും അസീസ്.
ഒരു പാര്‍ലമെന്റ് സീറ്റിന്റെ പേരില്‍ 34 വര്‍ഷം തുടര്‍ന്നുവന്ന രാഷ്ട്രീയനയം ഉപേക്ഷിച്ച് ഇക്കൂട്ടര്‍ മറുകണ്ടംചാടിയവര് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതിക്ക് ഹല്ലേലുയ്യ പാടുകയാണെന്നും. ആര്‍എസ്പി സിപിഎമ്മിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടിമുഖപത്രത്തില്‍ കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയത്.