ആര്യാടന്‍ മുഹമ്മദ് തറവാടി: ഋഷിരാജ് സിംഗ്

ശനി, 28 മാര്‍ച്ച് 2015 (19:36 IST)
വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെ പ്രശംസിച്ചുകൊണ്ട് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിംഗ് രംഗത്ത്. സംസ്ഥാനത്തെ പല വമ്പന്മാരുടെയും വൈദ്യുതി മോഷണം താന്‍ പിടിക്കുകയും അവര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും അവര്‍ക്കുവേണ്ടി ശുപാര്‍ശയുമായി മന്ത്രി വന്നിട്ടില്ലെന്നും. അദ്ദേഹം തറവാടിയാണെന്നും സിംഗ് പറഞ്ഞു.

നേരത്തെ ഗതാഗത വകുപ്പില്‍ ആര്യാടന്‍ മുഹമ്മദിനൊപ്പം പ്രവര്‍ത്തിച്ച വേളയില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല. ഇപ്പോള്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസര്‍ ആയി ജോലി ചെയ്യുബോഴും തനിക്ക് പിന്തുണ നല്‍കുന്ന നീക്കമാണ് മന്ത്രി ചെയ്യുന്നതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക