14 സെക്കൻഡ് നേരം പെൺകുട്ടികളെ ആരെങ്കിലും നോക്കിയാൽ അവർക്കെതിരെ കേസ് എടുക്കാമെന്ന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ ട്രോളി കുളമാക്കുകയാണ് സോഷ്യൽ മീഡിയ. സമകാലികമായി നടക്കുന്ന എന്തിനെയും ഹാസ്യരൂപേണ, പരിഹാസ്യ രൂപേണ സോഷ്യൽ മീഡിയയിലൂടെ ഹിറ്റാക്കുകയാണ് ട്രോളർമാരുടെ പരിപാടി. ഇപ്പോഴത്തെ അവരുടെ ആയുധം ഋഷിരാജ് സിംഗും അദ്ദേഹത്തിന്റെ പ്രസ്താവനയുമാണ്.